CinemaGeneralIndian CinemaLatest NewsMollywood

ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ: ‘നീരജ’ പ്രഖ്യാപിച്ചു

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമൻ ഒരുക്കുന്ന ചിത്രമാണ് ‘നീരജ’. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. രാജേഷ് കെ രാമൻ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.

സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഉമ, രമേഷ് റെഡ്ഡി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. സച്ചില്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അയൂബ് ഖാനാണ് ചിത്രസംയോജനം. രാഗേഷ് നാരായണന്‍ ആണ് ഛായാഗ്രാഹകൻ.

കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Also Read: ബോളിവുഡിന്റെ മനം കവരാൻ സീതയും റാമും എത്തുന്നു: സീതാരാമം ഹിന്ദി പതിപ്പ് തിയേറ്ററിൽ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, സ്റ്റില്‍സ് – രാകേഷ് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ – നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്‍ണ, ക്യാമറ അസോസിയേറ്റ് – മണികണ്ഠന്‍ പി സി, അസിസ്റ്റന്റ് ഡയറക്ടര്‍ – യദുകൃഷ്‍ണ, ഉദയകുമാര്‍, കാവ്യ തമ്പി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സജി പുതുപ്പള്ളി.

shortlink

Related Articles

Post Your Comments


Back to top button