GeneralLatest NewsNEWSTV Shows

ഡോക്ടറാവാൻ വേണ്ടി ജനിച്ചവൾ, യാത്രയിൽ രോഗിയെ രക്ഷിച്ച് നീരജ: പോസ്റ്റുമായി റോൺസൺ

ആ ക്രിട്ടിക്കൽ സിറ്റുവേഷൻ സ്മൂത്തായി കൈകാര്യം ചെയ്ത് രോഗിയെ രക്ഷിച്ചു.

വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ റോൺസൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു പോസ്റ്റ് ചർച്ചയാകുന്നു. റോൺസന്റെ ഭാര്യ നീരജയുമായി ബന്ധപ്പെട്ടാണ് നടന്റെ പോസ്റ്റ്. ഒരു വിദേശ യാത്രയ്ക്കിടെ ഫ്ലൈറ്റിൽ എമർജൻസി സിറ്റുവേഷൻ വന്നെന്നും സമയോചിതമായി ഇടപെട്ട് ആ രോഗിയുടെ ജീവൻ നീരജ രക്ഷിച്ചെന്നും റോൺസൺ പറയുന്നു. ജൂലൈ രണ്ടിനാണ് സംഭവം നടന്നത്.

READ ALSO: ഇളയമകള്‍ ഗേറ്റ് തുറന്നുതന്നിട്ടാണ് അകത്ത് കയറിയത്, ഫോൺ വിളിച്ചെങ്കിലും ഭാര്യ എടുത്തില്ല: വിശദീകരണവുമായി നടൻ വിജയകുമാർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

‘ഒരു കഥ സൊല്ലട്ടുമാ. ഞാനും ഭാ​ര്യയും വിദേശത്തേക്ക് പോയി തിരികെ വരുമ്പോൾ ഫ്ലൈറ്റിൽ ഇരുന്ന ഒരാൾക്ക് പെട്ടെന്ന് സുഖമില്ലാതായി. എമർജൻസി സിറ്റുവേഷനെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ഫ്ലൈറ്റിൽ ഡോക്ടേഴ്സ് ആരെങ്കിലും ഉണ്ടോ? എന്നും ചോദിച്ചു. അതുകേട്ട പാതി അവൾ രോഗിയുടെ അടുത്തേക്ക് ഓടി. ആ ക്രിട്ടിക്കൽ സിറ്റുവേഷൻ സ്മൂത്തായി കൈകാര്യം ചെയ്ത് രോഗിയെ രക്ഷിച്ചു. ഞാനെപ്പോഴും എന്റെ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു. ഷി ഈസ് ഡോക്ടർ നീരജ. ഇന്ന് അവളുടെ പുറന്തനാൾ. ജൂലൈ 2. നിങ്ങൾക്കെല്ലാവർക്കും അറിയും, ജൂലൈ 1 ഡോക്ടേഴ്സ് ഡേയാണെന്ന്. ജൂലൈ 2ന് അവളും ജനിച്ചു. അവൾ ഡോക്ടറാവാൻ വേണ്ടി ജനിച്ചവൾ. പലപ്പോഴും ഡോക്ടർമാർ മാലാഖമാരാണ്’

shortlink

Related Articles

Post Your Comments


Back to top button