GeneralLatest NewsNEWSTV Shows

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്, പക്ഷേ പിന്മാറുന്നു: നിർണ്ണായക തീരുമാനവുമായി നടന്‍ റോണ്‍സണ്‍

റോയിസി റൊമാന്റിക് നിമിഷങ്ങള്‍ ഇത്രയും ഹിറ്റ് ആക്കിയതില്‍ മുഖ്യ പങ്ക് ദേവികയ്ക്കാണ്

മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ആരാധകർ ഏറെയാണ്. തട്ടുകട നന്ദനായും റോയിച്ചനായും ആരാധക പ്രീതി നേടിയ താരമാണ് റോണ്‍സണ്‍. താരത്തിന്റെ പുതിയ തീരുമാനത്തിൽ നിരാശയിലാണ് ആരാധകർ. ജനപ്രിയ പരമ്പരയായി രാക്കുയില്‍ സീരിയലില്‍ നായകനായി അഭിനയിക്കുന്ന റോണ്‍സണ്‍ ഇനി പരമ്പരയിൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ടിഎസ് സജി ഒരുക്കി റോണ്‍സണ്‍, ദേവിക നമ്ബ്യാര്‍, സ്വാതി, ഷോബി തിലകന്‍ തുടങ്ങി വമ്ബന്‍ താരനിര അണിനിരക്കുന്ന രാക്കുയിലില്‍ റോയ് അലക് എന്ന കഥാപാത്രത്തെയാണ് റോണ്‍സണ്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ താനിനി സീരിയലിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും സംവിധായകനും ക്യാമറമാനുമെല്ലാം പിന്മാറിയത് കൊണ്ടാണ് താനും ഒഴിവാകുന്നതെന്നും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ റോണ്‍സണ്‍ പറയുന്നു.

read also: സൂപ്പർ സ്റ്റാറായി വിലസിയിട്ടും ദിലീപിന് ഒരു സംസ്ഥാന അവാർഡ് കിട്ടാൻ ഒരു നാടക്കാരൻ വേണ്ടി വന്നു, സുധീഷിനും: ഹരീഷ് പേരടി

‘പ്രിയപ്പെട്ട രാക്കുയില്‍ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്. അങ്ങനെ രാക്കുയിലിനോട് ഞാന്‍ വിട പറയുകയാണ് എന്ന് ഞാന്‍ അറിയിക്കുകയാണ്. എന്റെ റോയ് അലക്‌സ് എന്ന കഥാപാത്രത്തെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടര്‍ ടി എസ് സജിയും ക്യാമറാമാന്‍ പ്രിയനുമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍.

ഡയറക്ടര്‍ ടി എസ് സജിയും ക്യാമറാമാന്‍ പ്രിയനും സീരിയലില്‍ നിന്നും പിന്മാറിയതില്‍ തുടര്‍ന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലില്‍ നിന്നും പിന്മാറുന്നു. കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണു ചേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷമുണ്ട്. ദേവിക നമ്ബ്യാര്‍- ഞാന്‍ ആല്‍ബത്തില്‍ ചുവടു വക്കുന്നതിനു മുന്നേ ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കിയ ആല്‍ബങ്ങളില്‍ നായികയായി തിളങ്ങിയിരുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ദേവികയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്. റോയിസി റൊമാന്റിക് നിമിഷങ്ങള്‍ ഇത്രയും ഹിറ്റ് ആക്കിയതില്‍ മുഖ്യ പങ്ക് ദേവികയ്ക്കാണ്.

സ്വാതി – എന്റെ ഒരുപാടു കാലത്തെ സുഹൃത്തിനോടൊപ്പം അഭിനയിക്കാന്‍ ഇപ്പോഴാണ് ഒരവസരം കിട്ടുന്നത്. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഏറ്റവും നല്ലതായി കരുതുകയാണ് പ്രിയപ്പെട്ട സ്വാത്… ഏതു കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച കാര്‍ത്തിക ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. പ്രേം – ഭാര്യ സീരിയലിനു ശേഷം പ്രേമിനോടൊപ്പം എന്റെ രണ്ടാമത്തെ പ്രൊജക്റ്റ് ആണിത്. റോയ്‌സി മൊമന്റ്‌സ് ഇത്രയും റൊമാന്റിക് ആയി സ്‌ക്രിപ്റ്റ് ചെയ്തു വിജയിപ്പിച്ച പ്രേമേട്ടന് ഒരായിരം നന്ദി.

ഐറിന്‍- നിങ്ങളൊടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് നല്ല അവസരമാണ് ലഭിച്ചത്. ബൈജു ബാഹുലേയന്‍- ലൊക്കേഷനിലെ ബോറടി മാറ്റി നമ്മളെയെല്ലാം ചിരിപ്പിക്കുന്ന ബിജുവിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ സന്തോഷം. ഷോബി തിലകന്‍ – വീണ്ടും വീണ്ടും വീണ്ടും എന്റെ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കുന്ന ഷോബിചേട്ടന് ഒരായിരം നന്ദി’- എന്നാണ് റോണ്‍സന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്

shortlink

Related Articles

Post Your Comments


Back to top button