GeneralLatest NewsTV Shows

ഒന്നും ചെയ്യാനാവില്ലെന്ന് നടന്‍ റോണ്‍സണ്‍ വിന്‍സെന്‍റ്; പരമ്പരയിൽ നിന്നും പിന്മാറി

വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയിൽ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാണ് റോന്‍സണ്‍. വില്ലനായും നായകനായും തിളങ്ങിയ റോണ്‍സണ്‍ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലെയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ്. തെലുങ്ക് പരമ്പരയായ ബംഗാരുപഞ്ചാരത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോൺസൺ താൻ ആ പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

“കൊറോണ മറാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നും അന്യ സംസഥാനത്തേക്കുള്ള യാത്രകൾ ബുദ്ധിമുട്ടായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാരുപഞ്ചാരത്തിൽ അഭിനയിക്കാൻ എത്തുക ബുദ്ധിമുട്ടാണ്. വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയിൽ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും നന്ദി. ദയവായി സുരക്ഷിതർ ആയിരിക്കുക”, എന്നും റോൺസൺ പങ്ക് വച്ച പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button