CinemaGeneralIndian CinemaLatest NewsMollywood

സ്റ്റൈലിഷായി കാവ്യ മാധവൻ, കൂൾ ലുക്കെന്ന് ആരാധകർ: ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് കാവ്യ മലയാളികൾക്ക് സമ്മാനിച്ചത്. നടൻ ദീലിപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് കാവ്യ. പക്ഷെ, താരത്തിന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ അറിയാറുണ്ട്.

ഇപ്പോളിതാ, കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നിന്നുള്ള താരത്തിന്റെ ചിത്രം പുറത്തുവന്നത്. പ്രമുഖ സലൂൺ ബ്രാൻഡിന്റെ ചെന്നൈ ഔട്ട്‍ലെറ്റിൽ നിൽക്കുന്ന കാവ്യയുടെ ചിത്രമാണ് പുറത്ത് വന്നത്. കാവ്യ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഈ ചിത്രം ഫാൻസ് പേജുകളിൽ പ്രചരിക്കുകയാണിപ്പോൾ.

Also Read: കുടിയേറ്റ മേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തു ചേരുന്ന ചിത്രമാണ് പാൽതു ജാൻവർ: ശബരിനാഥൻ

ബ്ലാക്ക് ഷർട്ടും ബ്ലൂ ഡെനിമും ആണ് കാവ്യയുടെ വേഷം. കാവ്യ മെലിഞ്ഞു കൂടുതൽ സുന്ദരിയായെന്നും അഭിനയത്തിലേക്കുള്ള തിരിച്ചുവരവാണോ ഈ ലുക്കിനു പിന്നിലെന്നുമാണ് ആരാധകരുടെ സംശയം. കൂൾ ലുക്കാണെന്നാണ് ആരാധകരിൽ പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button