CinemaGeneralLatest News

ജീവൻ പണയം വെച്ച് സിനിമ പ്രൊമോഷൻ: പറക്കുന്ന വിമാനത്തിൽ കൂളായി നിന്ന് ടോം ക്രൂസ്

പലപ്പോളായി സിനിമകൾക്ക് വേണ്ടി അപകടകരമായ സ്റ്റണ്ടുകൾ ചെയ്ത് ആരാധകരെ അതിശയിപ്പിച്ച നടനാണ് ടോം ക്രൂസ്. എല്ലാത്തിലും തന്റേതായ വ്യത്യസ്തത കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ സംഘട്ടന രം​ഗങ്ങളെല്ലാം വൈറലാകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോളിതാ, അത്തരത്തിൽ ടോം ക്രൂസിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഇത് സിനിമ ചിത്രീകരണത്തിന് വേണ്ടിയുള്ളതല്ല മറിച്ച് സിനിമ പ്രൊമോഷന് വേണ്ടിയുള്ളതാണ്. ‘മിഷൻ ഇംപോസിബിൾ- ഡെഡ് റെകനിങ് പാർട്ട് വൺ’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടൻ നടത്തിയ സ്റ്റണ്ട് സീക്വൻസാണ് വൈറലായിരിക്കുന്നത്. വീഡിയോയിൽ ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ മക്ക്വറിയേയും കാണാം.

Also Read: അവാർഡുകളിൽ സെഞ്ച്വറി തികച്ച് ‘മാടൻ’

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ടോം ക്രൂസ്  ചെറു വിമാനത്തിന് മുകളിൽ നിൽക്കുന്നതും ഇരിക്കുന്നതും കാണാം. ഒരു കൈകൊണ്ട് വിമാനത്തിൽ പിടിച്ച് ക്രൂസ് അനായാസമായി വായുവിൽ നിൽക്കുന്നു. വീണ്ടും ഒരു ആക്ഷൻ ചിത്രവുമായി ആരാധകർക്ക് മുന്നിൽ എത്താൻ സാധിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button