മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ, മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ഒരു ഇടവേളയ്ക്ക് ശേഷം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സമം’. സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 15ന് തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിക്കും. മനോജ് കെ ജയൻ, അശോകൻ, പുത്തില്ലം ഭാസി, കാർത്തിക് ശങ്കർ, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവരാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.
Also Read: ‘കരുത്തനായ ആക്ഷൻ ഹീറോയെ മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷം’: വിനയന്റെ കുറിപ്പ്
ക്യാമറ – ഉണ്ണി മടവൂർ, പശ്ചാത്തല സംഗീതം – ഇഷാൻ ദേവ്, കല – പ്രദീപ്, പിആർഒ – അയ്മനം സാജൻ.
Post Your Comments