BollywoodCinemaGeneralIndian CinemaLatest News

ബഹിഷ്കരണം ഏറ്റില്ല? ബ്രഹ്മാസ്ത്രയുടെ സ്ട്രീമിങ് അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ബ്രഹ്‌മാസ്ത്ര. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി എന്ന വാർത്തയാണ് വരുന്നത്. റെക്കോർഡ് തുകയ്ക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, എപ്പോൾ റിലീസ് ചെയ്യുമെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രൺബീർ കപൂർ ഒരു അഭിമുഖത്തിൽ തനിക്ക് ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ സിനിമക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി രം​ഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് റെക്കോർഡ് തുകയ്ക്ക് സിനിമയുടെ ഒടിടി അവകാശം വിറ്റുപോയത്.

Also Read:  ‘വിക്രമിലേക്ക് വിളിച്ചു, പോകാൻ കഴിഞ്ഞില്ല’: ലോകേഷിന്റെ അടുത്ത സിനിമയിൽ ഉണ്ടാകുമെന്ന് ​ഗൗതം മേനോൻ

ഏകദേശം അഞ്ച് വർഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവയാണ് ഇപ്പോൾ തിയേറ്ററിൽ എത്തിയിരിക്കുന്നത്. ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ സിനിമയാണ് ബ്രഹ്മാസ്ത്ര. 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സ്റ്റാർ സ്റ്റുഡിയോസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് ചിത്രം. അസ്ത്രാവേഴ്സ് എന്ന സിനിമ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്ന സിനിമ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്.

shortlink

Related Articles

Post Your Comments


Back to top button