CinemaGeneralIndian CinemaLatest NewsMollywood

‘സിനിമയിലെ ആക്ഷൻ രം​ഗങ്ങളെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു’: വിനയൻ

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമ പറയുന്നത്. സിനിമയ്ക്കും ചിത്രത്തിലെ സിജു വിൽസണിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോളിതാ, സിനിമയെ കുറിച്ച് സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഏറെ സമയമെടുത്താണ് സിനിമയിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. കുടുംബ പ്രേക്ഷകരാണ് സിനിമയ്ക്ക് കൂടുതൽ എത്തുന്നത് എന്നാണ് പല തിയേറ്ററുടമകളും പറയുന്നതെന്നും പറയുന്നതെന്നും, അതിൽ സന്തോഷമുണ്ടെന്നും വിയൻ കുറിച്ചു.

Also Read: ‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ പ്രഖ്യാപിച്ചു: രണ്ടാം ഭാഗത്തിൽ നായകനാകുക ഹൃത്വിക് റോഷനോ രൺവീർ സിങ്ങോ?

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേരളത്തിലങ്ങോളമിങ്ങോളം പത്തൊമ്പതാം നൂറ്റാണ്ട് എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ട് പ്രദർശനം തുടരുകയാണ്. ഫാമിലി ഓഡിയെൻസ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വരുന്നത് ഈ ചിത്രത്തിനാണെന്ന് തീയറ്ററുകാർ പറയുന്നു. എന്നാൽ ചെറുപ്പക്കാരായിട്ടുള്ള പ്രേക്ഷകർ പറയുന്നത് ഇത്രയും പെർഫക്ഷനോടു കൂടിയുള്ള ആക്ഷൻ രംഗങ്ങൾ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നാണ്. അതു കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഈ സിനിമയിലെ ആറ് ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാനാണ് ഏറെ ദിവസങ്ങൾ ചിലവഴിച്ചിട്ടുള്ളത്. അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രമല്ല നമ്മുടെ കേരളത്തിൽ എടുക്കുന്ന ചിത്രങ്ങൾക്കും യുവത്വത്തെ ത്രിൽ അടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് പല യുവ സുഹൃത്തുക്കളും പറയുന്നു. ഓണത്തല്ല് എന്ന പ്രയോഗം പോലും നമ്മുടെ നാട്ടിലുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ തല്ലിന്റെ പൊടിപൂരം കണ്ട് ആസ്വദിക്കാൻ നമ്മുടെ യുവാക്കൾക്ക് കഴിയട്ടെ, ഓണാശംസകൾ.

shortlink

Related Articles

Post Your Comments


Back to top button