GeneralLatest NewsMollywoodNEWS

ജയറാമിനൊപ്പമുള്ള വേഷം ചെയ്യാന്‍ ശ്രീനിവാസൻ വിസമ്മതിച്ചു! കാരണം ഇതാണ്

ആ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് ശ്രീനിവാസനെയായിരുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിനൊപ്പം അഭിനയിക്കാൻ ശ്രീനിവാസൻ താത്പര്യം പ്രകടിപ്പിച്ചില്ല എന്ന് നിര്‍മ്മാതാവ് സമദ് മങ്കട.

read also: ‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ പ്രഖ്യാപിച്ചു: രണ്ടാം ഭാഗത്തിൽ നായകനാകുക ഹൃത്വിക് റോഷനോ രൺവീർ സിങ്ങോ?

ആനച്ചന്തത്തില്‍ മൃഗ സ്‌നേഹിയായ വെറ്റിനറി ഉദ്യോഗസ്ഥനായി എത്തിയത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ, ആ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് ശ്രീനിവാസനെയായിരുന്നു. അതിനെക്കുറിച്ച് സമദിന്റെ വാക്കുകൾ ഇങ്ങനെ, ‘ശരിക്കും ആ കഥാപാത്രമായി മനസില്‍ കണ്ടിരുന്നത് ശ്രീനിവസാനെയായിരുന്നു. ലിബര്‍ട്ടി ബഷീര്‍ ആയിരുന്നു സിനിമയുടെ വിതരണം. ലിബര്‍ട്ടി ബഷീറിന്റെ കെയര്‍ ഓഫീല്‍ ശ്രീനിവാസനോട് കഥ പറഞ്ഞു. നല്ലൊരു വേഷമാണ്. എട്ടു പത്ത് സീനേയുള്ളൂ. ചിത്രത്തിലേക്ക് ടേണിംഗ് പോയന്റ് കൊണ്ടു വരുന്ന കഥാപാത്രമാണ്. പക്ഷെ കഥാപാത്രം ഇഷ്ടമാകാത്തത് കൊണ്ടാണോ എന്തോ പുള്ളി താല്‍പര്യം കാണിച്ചില്ല. ജയറാമിന് തുല്യമായിട്ടുള്ള ഒരാളായിരുന്നു ആ കഥാപാത്രത്തെ കണ്ടിരുന്നത്. പിന്നെയാണ് ജഗതി ചേട്ടനെ കാണുന്നത്. പുള്ളിയെ നാലോ അഞ്ചോ ദിവസത്തേക്കേ കിട്ടുകയുള്ളൂ. അതിനാല്‍ ചില സീനുകളൊക്കെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button