CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

സണ്ണി ലിയോണി നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രം ’ഒ മൈ ഗോസ്റ്റ്’: ടീസര്‍ പുറത്ത്

ചെന്നൈ: സണ്ണി ലിയോണി കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് ചിത്രം ഒ മൈ ഗോസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ യുവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒ മൈ ഗോസ്റ്റ്’ ഹൊറര്‍ കോമഡി ചിത്രമായാകും എത്തുക.

വി.എ.യു മീഡിയ എന്റര്‍ടെയ്ൻമെന്റും ഹോഴ്‌സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജാവേദ് റിയാസ് ആണ്.

മഹാഭാരതം വെബ് സീരീസ് ഉടൻ: പ്രഖ്യാപനവുമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ

സൗണ്ട് ഡിസൈനര്‍- എ. സതീഷ് കുമാർ. അരുള്‍ സിദ്ദാര്‍ഥ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. എസ്.ജെ. റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. സംഘടനം- ഗില്ലി ശേഖര്‍. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button