CinemaGeneralIndian CinemaLatest NewsMollywood

ശങ്കർ തിരിച്ചെത്തുന്നു: ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23ന്

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഓർമ്മകളിൽ എന്ന ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിലെത്തുന്നു. ‘എ മദേഴ്സ് പാഷൻ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

Also Read: വീണ്ടു പൊട്ടിച്ചിരിപ്പിക്കാൻ ഷാഫിയും ടീമും എത്തുന്നു: ‘ആനന്ദം പരമാനന്ദം’ പൂർത്തിയായി

ശങ്കറിനു പുറമെ ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ് കുമാർ പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ബാനർ – പ്രീമിയർ സിനിമാസ്, രചന, നിർമ്മാണം, സംവിധാനം – എം വിശ്വപ്രതാപ്, ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ്, സംഗീതം – ജോയ് മാക്സ്‌വെൽ, ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ, പശ്ചാത്തല സംഗീതം – സുധേന്ദുരാജ്, കല – ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവി കുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ, വിതരണം – സാഗാ ഇന്റർനാഷണൽ, സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി, പിആർഒ – അജയ് തുണ്ടത്തിൽ.

 

shortlink

Related Articles

Post Your Comments


Back to top button