BollywoodCinemaGeneralIndian CinemaLatest News

‘സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടൻ, അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി’: ദുൽഖറിനെ കുറിച്ച് ആർ ബൽകി

ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’. ആർ ബൽകി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് ഗൗരി ഷിൻഡെ, ആർ ബൽകി, രാകേഷ് ജുൻജുൻവാല എന്നിവർ ചേർന്നാണ്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ആർ ബൽകി ദുൽഖറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ഛുപി’നായി ദുൽഖറിനെ തെരഞ്ഞെടുക്കാനുള്ള കാരണമാണ് അദ്ദേഹം പറയുന്നത്. സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നുമാണ് ബൽകി പറയുന്നത്.

‘ദുൽഖറിനെ സൂക്ഷമായി നിരീക്ഷിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി. ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടിട്ടുള്ളതിൽ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ. അതിനാൽ തന്നെ ചിത്രത്തിലെ വേഷത്തിന് ദുൽഖറിനേപ്പോലെ ഒരാളെയാണ് ആവശ്യമെന്ന് കരുതി. നടന് തിരക്കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്’, ബൽകി പറഞ്ഞു.

Also Read: സിബി മലയിലിന്റെ ‘കൊത്ത്’ സെപ്റ്റംബർ 16 മുതൽ: തിയേറ്റർ ലിസ്റ്റ് പുറത്ത്

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് സിനിമയിൽ നായികമാരായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button