CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കളർഫുൾ ഡാൻസ് വീഡിയോയുമായി താരങ്ങൾ: വൈറലായി ‘ജിഗർ പാർട്ടി’ മ്യൂസിക് വീഡിയോ

കൊച്ചി: സൈന മ്യൂസിക് ഒർജിൻസ്‌ ഒരുക്കുന്ന തകർപ്പൻ കളർഫുൾ ഡാൻസ് വീഡിയോയുമായി ചലച്ചിത്ര താരങ്ങൾ എത്തുന്നു. റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ വൺ മില്യൻ വ്യൂസ് നേടി മുന്നേറുകയാണ് ജിഗർ പാർട്ടി എന്ന മ്യൂസിക് വീഡിയോ.

ഗായകനും അഭിനേതാവുമായ സിദ്ധാർഥ് മേനോൻ, ചലച്ചിത്ര നടി ദീപ്തി സതി, നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയനായ ആഡിസ് അന്തോണി അക്കര, സോഷ്യൽ മീഡിയ താരം ചൈതന്യ പ്രകാശ് എന്നിവർ ആണ് മ്യൂസിക് വീഡിയോയിൽ അണിനിരക്കുന്നത്.

അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ഈ വീഡിയോ ഗാനത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഹിമൽ മോഹൻ ആണ്. അരവിന്ദ് മഹാദേവന്റെ സംഗീത സംവിധാനത്തിൽ ടിറ്റോ പി. തങ്കച്ചന്റെ വരികൾ ആരാധകരെ ചുവടുവെപ്പിക്കുന്നു. വണ്ടർവാൾ മീഡിയ പ്രൊഡക്ഷൻ സപ്പോർട്ട് ബാനറിൽ ചിത്രീകരിക്കുന്ന ഈ ഗാനം ആലപിച്ചത് ആലാപ് രാജുവാണ്.

‘കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ ഏറ്റവും മനോഹരമായ് അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണ് സിബി സാർ’: ആസിഫ് അലി

ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച സുഹൈഡ് കുക്കു, റിഷധാൻ അബ്ദുൽ എന്നിവരാണ് ഈ ഗാനത്തിന് ചുവടുകൾ ഒരുക്കിയത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്‌ജറ്റ്‌ മ്യൂസിക് വീഡിയോ ആയ ‘ജിഗർ പാർട്ടി’ സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. പി.ആർ.ഓ- സുനിത സുനിൽ

shortlink

Related Articles

Post Your Comments


Back to top button