CinemaGeneralIndian CinemaKollywoodLatest News

മൂന്ന് ദിവസം, 30 കോടി: തിയേറ്ററിൽ കുതിച്ച് ‘വെന്ത് തണിന്തത് കാട് ‘

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മൂന്നാം ദിനം പിന്നിടുമ്പോൾ ചിത്രം 30 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 4.5 കോടി നേടി. തെലുങ്ക് പതിപ്പിന്റെ കളക്ഷനും കൂടി ചേർക്കുമ്പോൾ 11.5 കോടിയാണ് സിനിമയുടെ ഇന്നലത്തെ നേട്ടം. ഇതോടെ ചിത്രം 30 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്.

‘വിണ്ണൈ താണ്ടി വരുവായാ’, ‘അച്ചം യെൺപത് മടമൈയെടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. വിവിധ ഗെറ്റപ്പുകളിലാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. കയാഡു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Also Read: ’40 വർഷക്കാലം കൊണ്ട് സ്വയം നവീകരിച്ച് തിളങ്ങി നിൽക്കുന്ന ഒരാളാണ് അദ്ദേഹം’: മമ്മൂട്ടിയെ കുറിച്ച് സിബി മലയിൽ

വെൽസ് ഫിലിം ഇന്റർനാഷണലിനു കീഴിൽ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരങ്ങളായി നീരജ് മാധവും സിദ്ദിഖും സിനിമയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് എ ആർ റഹ്മാൻ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button