CinemaGeneralIndian CinemaLatest NewsMollywood

നാദിർഷ – ജയസൂര്യ ടീമിന്റെ ‘ഈശോ’: നി​ഗൂഢത ഉണർത്തി ട്രെയിലർ

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈശോ’. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് സിനിമ നിർമ്മിക്കുന്നത്. പേരു കൊണ്ട് ഏറെ ചർച്ചയായ ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രം സോണി ലിവ് സ്വന്തമാക്കിയത്.

ഇപ്പോളിതാ, സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊലപാതകവും തുടർന്നുള്ള കുറ്റാന്വേഷണവുമാണ് സിനിമയുടെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദുരൂഹത നിലനിർത്തിക്കൊണ്ടുള്ള ട്രെയിലറാണ് പുറത്തെത്തിയത്. കൊച്ചി ലുലു മാളിൽ വച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്.

Also Read: ‘അവർക്ക് കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു, ആ ഷോക്കിൽ നിന്ന് ഇപ്പോളും മുക്തയായിട്ടില്ല’: വേദനയോടെ സീമ ജി നായർ

വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button