CinemaGeneralIndian CinemaLatest NewsMollywood

ജോൺപോളിന്റെ അവസാന ചിത്രം ‘തെരേസ ഹാഡ്‌ എ ഡ്രീം’ പ്രദർശിപ്പിച്ചു

മദർ തെരേസ ലീമായുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ‘തെരേസ ഹാഡ് എ ഡ്രീം ‘. ജോൺപോൾ തിരക്കഥയെഴുതി നിർമ്മിച്ച അവസാന ചിത്രമാണിത്. നവോത്ഥാന നായികയും സിഎസ്‌എസ്‌ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ശ്രീധർ തിയേറ്ററിൽ പ്രദർശിപ്പിച്ചു. ശ്രീധറിൽ 28 വരെ ദിവസവും രാവിലെ 10ന്‌ പ്രദർശനമുണ്ടാകും.

പരസ്യ ചിത്രങ്ങളുടെ സംവിധായകനായ രാജു എബ്രഹാമാണ്‌ ‘തെരേസ ഹാഡ്‌ എ ഡ്രീം’ സംവിധാനം ചെയ്തിരിക്കുന്നത്. മദർ തെരേസ ലിമയായി ആഷ്‌ലിയാണ് വേഷമിടുന്നത്. വിഖ്യാത തമിഴ്നടൻ ചാരുഹാസനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിഷോർ മണിയാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Also Read: ‘നമുക്കൊന്നായി അണി ചേരാം’: ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് അന്ന രേഷ്മ രാജൻ

സന്യസ്‌ത ജീവിതത്തിലെ പ്രധാനകാലം കൊച്ചിയിലും ആലപ്പുഴയിലുമാണ്‌ തെരേസ ചെലവഴിച്ചത്‌. കൊച്ചിയുടെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവന അവർ നൽകി. സെന്റ്‌ തെരേസാസ്‌ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി. കൊച്ചിയിലെ ആദ്യത്തെ മെഡിക്കൽ ഷോപ്പും ഡിപ്പാർട്‌മെന്റൽ സ്റ്റോറും തൊഴിൽ പരിശീലന വിദ്യാഭ്യാസ സ്ഥാപനവും തുറന്നത്‌ മദറിന്റെ നേതൃത്വത്തിലായിരുന്നു

shortlink

Related Articles

Post Your Comments


Back to top button