CinemaGeneralIndian CinemaLatest NewsMollywood

‘നമുക്കൊന്നായി അണി ചേരാം’: ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് അന്ന രേഷ്മ രാജൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജൻ. ആന്റണി വർ​ഗീസ് നായകനായെത്തിയ അങ്കമാലി ഡയറീസിലൂടെയാണ് അന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാ​ഗമാകാൻ അന്ന രേഷ്മ രാജന് കഴിഞ്ഞു. ഇപ്പോളിതാ, താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയാകുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ചാണ് താരം സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയത്. പദയാത്രയിൽ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയിൽ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോയിലൂടെയാണ് നടിയുടെ ക്ഷണം.

Also Read: നടി ഭാവനയ്ക്ക് യുഎഇ ഗോൾഡൻ വിസ

വ്യാഴാഴ്ച രാവിലെ 6.30നാണ് പദയാത്ര ആലുവയിൽ എത്തുക. ആലുവ കവലയിൽ നിന്നാരംഭിക്കുന്ന പദയാത്ര രാവിലെ 10.30നു ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ എത്തും. വൈകിട്ട് 7ന് ആലുവ സെമിനാരിപ്പടി ജം​ഗ്ഷനിലാണ് ജില്ലാ യാത്രയുടെ സമാപനം.

 

shortlink

Related Articles

Post Your Comments


Back to top button