GeneralLatest NewsMollywoodNEWS

വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ : ഓണ്‍ലൈന്‍ തട്ടിപ്പില്‍ പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മി വാസുദേവന്‍

സെപ്റ്റംബര്‍ 11ന് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു പറഞ്ഞ് നടി ലക്ഷ്മിയുടെ ഫോണിലേക്ക് ഒരു മെസേജ് എത്തി

ചെന്നൈ: ഓണ്‍ലൈന്‍ വായ്പ്പാ ആപ്പിന്റെ പേരിൽ തട്ടിപ്പ്. തമിഴ് – തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ തട്ടിപ്പിനിരയായെന്ന കാര്യം വെളിപ്പെടുത്തിയത്.

read also: ‘ഒരു വശത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, മറുവശത്ത് വീണ്ടും കസേരകളി’: കോൺഗ്രസ് വീണ്ടും കോൺഗ്രസായെന്ന് ആന്റോ ജോസഫ്

ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് പിന്നാലെ ഫോണ്‍ ഹാക്കായെന്നു നടി പറയുന്നു. സെപ്റ്റംബര്‍ 11ന് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു പറഞ്ഞ് നടി ലക്ഷ്മിയുടെ ഫോണിലേക്ക് ഒരു മെസേജ് എത്തി. അതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. തുടര്‍ന്ന് ഫോണ്‍ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി അറിഞ്ഞത്. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വാട്സാപ് കോണ്ടാക്ടിലെ എല്ലാവര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചു.

തനിക്ക് പറ്റിയപോലെ അബദ്ധം വേറെയാര്‍ക്കും പറ്റരുതെന്നുള്ളതു കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നു ലക്ഷ്മി പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button