CinemaGeneralLatest NewsNEWS

ഞാനും ഏറ്റവും മൂത്ത ചേട്ടനും ഒഴിച്ച് ബാക്കി നാല് മക്കളും അച്ഛൻ തിലകനൊപ്പമായിരുന്നു: ഷോബി തിലകൻ

തന്റെ ബാല്യകാലത്തെ ഓർമ്മകൾ പങ്കുവെച്ച് നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായി ഷോബി തിലകൻ. തന്റെ കുട്ടിക്കാലത്ത് തന്നെ നോക്കാൻ ആരുമില്ലായിരുന്നു എന്നും താൻ അമ്മയുടെ വീട്ടിലാണ് വളർന്നതെന്നും ഷോബി തിലകൻ പറയുന്നു. തന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞിരുന്നു. അതിനുശേഷം ഞാൻ അമ്മയുടെ വീട്ടിലാണ് വളർന്നത്. എന്റെ കുട്ടിക്കാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ല. ആരുമില്ലാത്ത അവസ്ഥ വരെ എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഏറ്റവും മൂത്ത ചേട്ടനും ഒഴിച്ച് ബാക്കി നാല് മക്കളും അച്ഛൻ തിലകനൊപ്പമായിരുന്നു. അമ്മ നാടകവുമായി ബന്ധപ്പെട്ട് വേറെ വീട്ടിലുമായിരുന്നു താമസം’.

‘അതുകൊണ്ട് തന്നെ ആരുമില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ വളർന്നത്. എട്ടാം ക്ലാസിന് ശേഷമാണ് ഞാൻ അച്ഛനെ കാണുന്നത്. പിന്നീട് അദ്ദേഹത്തിനൊപ്പം പോകുകയായിരുന്നു. അമ്മയോട് ഞങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. സ്‌നേഹം അനുഭവിക്കേണ്ട സമയത്ത് ആരും അടുത്തില്ലായിരുന്നു’.

Read Also:- മികച്ച പ്രതികരണവുമായി ‘പൊന്നിയിന്‍ സെല്‍വന്‍’: ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്

‘ആ സമയങ്ങളിൽ എനിക്ക് നിരാശ ബാധിച്ചിരുന്നു. കുട്ടിക്കാലം കരഞ്ഞുകൊണ്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ ആ സ്നേഹം എന്റെ ഭാര്യ വീട്ടുകാരോടുണ്ട്. എന്റെ വീട്ടുകാരെക്കാൾ ഭാര്യ വീട്ടുകാരെയാണ് എനിക്ക് ഇഷ്ടം’ ഷോബി തിലകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button