CinemaGeneralLatest NewsNEWS

മികച്ച പ്രതികരണവുമായി ‘പൊന്നിയിന്‍ സെല്‍വന്‍’: ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്

ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിങ് കളക്ഷൻ നേടി മുന്നേറുകയാണ് മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’. ആദ്യ ദിനമായ ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വൻ.

‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ കളക്ട് ചെയ്തത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ കളക്ഷന്‍. ചിത്രം ആഗോളതലത്തില്‍ ആദ്യ ദിനം 60 കോടിക്ക് മുകളിൽ നേടിയെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാടിന് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 15 കോടിക്ക് അടുത്താണ് നേടിയിട്ടുള്ളത്. മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 20 കോടിയാണ് ആദ്യ ദിനത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ വാരികൂട്ടിയത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍.

Read Also:- വളരെ ഗൗരവമായ വിഷയം വളരെ നര്‍മ്മത്തോടെ കൊണ്ടുപോയിരിക്കുന്ന സിനിമ: മേം ഹൂം മൂസയെ പ്രശംസിച്ച് മേജര്‍ രവി

ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ഒരുക്കിയത്. ജയം രവി, വിക്രം, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ഐശ്വര്യ റായ്, തൃഷ, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒമ്പത് മാസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുമെന്ന് മണിരത്‌നം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button