GeneralLatest NewsMollywoodNEWS

സകല അധ്യാപകര്‍ക്കും ഇതൊരു പാഠം ആകട്ടെ: അധ്യാപകന്‍ നുള്ളിയതിന് പൊലീസില്‍ പരാതിനല്‍കിയത് അഭിനന്ദിച്ച്‌ ജിയോ ബേബി

തല്ലുന്ന, നുള്ളുന്ന, വാക്കുക്കള്‍ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകര്‍ക്കും ഇതൊരു പാഠം ആകട്ടെ

 അധ്യാപകന്‍ നുള്ളിയതായി പൊലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയേയും രക്ഷിതാക്കളേയും അഭിനന്ദിച്ച്‌ സംവിധായകന്‍ ജിയോ ബേബി രംഗത്ത്. കുട്ടികളെ വേദനിപ്പിക്കുന്ന സകല അധ്യാപകര്‍ക്കും ഇതൊരു പാഠം ആകട്ടെ എന്നാണ് വാര്‍ത്ത പങ്കുവച്ച്‌ അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

read also: ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ല: അഭിമുഖ വിവാദത്തിൽ മറുപടിയുമായി മമ്മൂട്ടി

‘തല്ലുന്ന, നുള്ളുന്ന, വാക്കുക്കള്‍ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകര്‍ക്കും ഇതൊരു പാഠം ആകട്ടെ… കുട്ടിക്കും രക്ഷിതാക്കള്‍ക്കും അഭിവാദ്യങ്ങള്‍’-എന്നാണ് സംഭവത്തില്‍ ജിയോ ബേബി എഴുതിയത്.

തൊടുപുഴ മുട്ടത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസില്‍ വെച്ച്‌ അധ്യാപകന്‍ നുള്ളിയത്. കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് മുട്ടം പൊലീസില്‍ രക്ഷിതാക്കൾ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button