CinemaGeneralIndian CinemaLatest NewsMollywoodNEWS

പി കെ റോസി ഒക്ടോബർ പതിനാലിന്

മലയാള സിനിമയിലെ ആദ്യ നായികയായ പി കെ റോസിയുടെ ആത്മകഥ പറയുന്ന ചിത്രമാണ് പി കെ റോസി. ശക്തമായ ജാതീയ അസമത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് പ്രതിഭാധനനായ ജെ സി ഡാനിയേലാണ് റോസമ്മ എന്ന ദലിത് വിഭാഗത്തിലെ പെൺകുട്ടിയെ പി കെ റോസി എന്ന പേരിൽ നായികയായി മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരനിലൂടെ അവതരിപ്പിക്കുന്നത്. സവർണ്ണമേധാവിത്വത്തിൻ്റെ തിക്താനുഭവങ്ങൾക്കു പിന്നീടവർ ബലിയാടാകേണ്ടി വന്നു. ഈ സംഭവങ്ങളെ കോർത്തിണക്കി പി കെ റോസി എന്ന ദുരന്ത നായികയുടെ കഥ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ ശശി നടുക്കാട്. ജിഎസ് ഫിലിംസിൻ്റെ ബാനറിൽ ഡി ഗോപകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

Also Read: ‘തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും അത് തെറ്റാണ്’: ഹരീഷ് പേരടി

പുതുമുഖമായ ഉപന്യ, പി കെ റോസിയെ അവതരിപ്പിക്കുന്നു. പ്രശസ്ത താരങ്ങളായ മധു, ഭീമൻ രഘു ജയൻ ചേർത്തല, ഊർമ്മിളാ ഉണ്ണി, സേതുലക്ഷ്മി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുകു മരുതൂറിൻ്റെ വരികൾക്ക് ഈണം വിജയൻ സംഗീതം പകർന്നിരിക്കുന്നു. ബിനു മാധവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ഫിലിം ക്രിട്ടിക്സ് ഉൾപ്പടെ നിരവധി കലാ സാംസ്ക്കാരിക സംഘടനകളുടെ അംഗീകാരങ്ങളും നേടിയ ഈ ചിത്രം ഒക്ടോബർ പതിന്നാലിന് പ്രദർശനത്തിനെത്തുന്നു. എഡിറ്റിംഗ് – അഭി ജെ, കലാസംവിധാനം – ഉദയൻ പൂങ്കോട്, നിർമ്മാണ നിർവ്വഹണം – നാഥൻ കുളക്കട, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button