CinemaGeneralIndian CinemaLatest NewsMollywood

‘ജയ ജയ ജയ ജയ ഹേ’യുടെ റിലീസ് തീയതി പുറത്തുവിട്ടു

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുന്നുണ്ട്.

ഇപ്പോളിതാ, സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് സിനിമയിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Also Read: ‘ഇനി മഹാഭാരതത്തിൽ അഭിനയിക്കണം’: സെയ്ഫ് അലിഖാൻ

ഐക്കൺ സിനിമാസാണ് ‘ ജയ ജയ ജയ ജയ ഹേ ‘ യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button