GeneralLatest NewsMollywoodNEWS

ആലപ്പി അഷറഫ് വീണ്ടും സംവിധാന രംഗത്തേയ്ക്ക്, ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ആരംഭിച്ചു

ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ  ആലപ്പി അഷറഫ് വീണ്ടും സംവിധാന രംഗത്തേയ്ക്ക്. അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം.

ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനഞ്ച് ശനിയാഴ്ച്ച വർക്കലയ്ക്കടുത്തുള്ള അകത്തുമുറി എന്ന സ്ഥലത്ത് ആരംഭിച്ചു.

read also: ‘ഇവര്‍ ഒരിക്കലും നന്നാവില്ല, ദൈവം എല്ലാം കാണുന്നുണ്ട്, നിങ്ങള്‍ അനുഭവിക്കും’: ചർച്ചയായി നടി വനിതയുടെ വാക്കുകൾ

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന, ഗാനങ്ങൾ- ടൈറ്റസ് ആറ്റിങ്ങൽ,
സംഗീതം – അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്. ജയരാജ്
ആലാപനം – യേശുദാസ് , ശ്രയാ ഘോഷൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ,
ഛായാഗ്രഹണം – ബി.ടി.മണി.
എ ഡിറ്റിംഗ് – എൽ. ഭൂമിനാഥൻ
കലാസംവിധാനം – സുനിൽ ശ്രീധരൻ
മേക്കപ്പ് – സന്തോഷ് വെൺപകൽ
കോസ്റ്റ്യും ഡിസൈൻ – തമ്പി ആര്യനാട്
ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ
ലൈൻ പ്രൊഡ്യൂസർ -എ.കബീർ
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ
ഫോട്ടോ – ഹരി തിരുമല
പിആർഒ : വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button