CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇന്ദീവരം പോലെ’ : ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ കല്യാണപാട്ട് റിലീസായി, ചിത്രം ഒക്ടോബർ 28ന് റിലീസ് ചെയ്യും

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ‘കല്യാണ പാട്ട് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘ഇന്ദീവരം പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബിബിൻ ജോർജും, ഷിബു പുലർകാഴ്ചയും ചേർന്ന് എഴുതിയ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷിബു പുലർകാഴ്ച്ച തന്നെയാണ്.

കല്യാണപാട്ട് ആലപിച്ചിരിക്കുന്നത് ഷിബു പുലർകാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരി കണ്ടാമുറി, ജ്യോതിഷ് ബാബു, ജിതേഷ് ബാബു, സുബയ്യൻ പറവൂർ, വിനോദ് കലാഭവൻ, സഞ്ജയ് ശങ്കർ എന്നിവർ ചേർന്നാണ്. ചിത്രം ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്.

പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; ആദ്യ ഗാനം റിലീസ് ചെയ്ത് ജനപ്രിയ താരം ദിലീപ്

ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഉത്സവാഘോഷ പ്രതീതി ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ് ജോസഫ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

shortlink

Related Articles

Post Your Comments


Back to top button