GeneralInterviewsLatest NewsNEWS

അതൊരു വലിയ സംഭവമായി തോന്നിയില്ല, ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് ഞാന്‍: ദർശന

തനിക്ക് ശരീരം എന്നത് അഭിനിക്കാനുള്ള ടൂള്‍ ആണെന്ന് നടി ദര്‍ശന രാജേന്ദ്രന്‍. ‘ആണും പെണ്ണും’ സിനിമയില്‍ കാടിനുള്ളിലെ രംഗം ചെയ്യാൻ തയ്യാറായതിനെ കുറിച്ച് റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു നടി. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താൻ എന്ന് തനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ‘ആണും പെണ്ണും’ എന്ന് ദർശന പറയുന്നു. ഇക്കാര്യം ഒക്കെ തന്നെ പഠിപ്പിച്ചത് തിയേറ്റര്‍ അനുഭവമാണെന്നും ദർശന വ്യക്തമാക്കുന്നു.

‘തിയേറ്റര്‍ എന്നെ എല്ലാ രീതിയിലും മോള്‍ഡ് ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ന് എന്താണോ അത് തിയേറ്ററില്‍ നിന്ന് കണ്ടു പഠിച്ചതാണ്. ശരീരത്തേയും മനസിനേയും ശബ്ദത്തേയും അഭിനയത്തിന്റെ ടൂളായി കണ്ട് തുടങ്ങിയത് തിയേറ്ററില്‍ അഭിനയിച്ചതിന് ശേഷമാണ്. ‘ആണും പെണ്ണും’ ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു. ആ സിനിമയുടെ മേക്കേഴ്‌സിനെ എനിക്ക് പൂര്‍ണ വിശ്വാസമായിരുന്നു. കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു എങ്കിലും അതിനേക്കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ച്യോദിച്ചിരുന്നില്ല. ഷൂട്ടിംഗ് പ്ലാനിനെക്കുറിച്ച് അരോടും ചോദിച്ചില്ല, ചര്‍ച്ച ചെയ്തുമില്ല. കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ.

ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ ഇതെന്റെ ജോലിയാണ്. പക്ഷെ, ലോകത്ത് എല്ലാവരും ഒരുപോലെയല്ല. പ്രൊഫഷണലിസം കാരണം അതൊരു വലിയ സംഭവമായി അന്ന് തോന്നിയിരുന്നില്ല. ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് എന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണ്. തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്‌പേസ് അങ്ങനെയുള്ളതായിരുന്നു. ചിലപ്പോള്‍ വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോള്‍ സ്റ്റേജില്‍ നിന്ന് തന്നെയാകും വസ്ത്രം മാറുക. ഇത്തരം അനുഭവങ്ങളിലൂടെ കുറേ കടന്നുപോയതുകൊണ്ട് ഇതൊന്നും ഒരു വിഷയമായേ എടുക്കാറില്ല. അഭിനയമാണ് പ്രധാനം വേറൊന്നും അല്ല എന്ന തരത്തിലേയ്ക്ക് എത്തിയതുകൊണ്ടാകാം ആ സ്‌പേസിലും ഞാന്‍ കംഫര്‍ട്ടബിള്‍ ആയത്. തുറന്ന് പറയുകയാണ് എങ്കില്‍ അത് എനിക്ക് വളരെ ലിബറേറ്റിങ്ങായിരുന്നു. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് എനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും’, ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button