CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’: ചിത്രീകരണം ആരംഭിച്ചു

കൊച്ചി: മമ്മൂട്ടി കമ്പനി നിർമ്മാണം നിർവ്വഹിക്കുന്ന കാതൽ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. പ്രസ്തുത ചടങ്ങിൽ മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ച് തമിഴ് നാൻ സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മലയാള സിനിമക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന മമ്മൂട്ടി കമ്പനിയുടെ കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

അതിജീവനത്തിന്റെ കഥയുമായി നിവിൽ പോളിയുടെ ‘പടവെട്ട്’ നാളെ മുതൽ

തിരക്കഥ: ആദർഷ് സുകുമാരൻ, പോൾസൺ സ്‌കറിയ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഡിഓപി: സാലു കെ തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവ്വഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകർ നൽകിയ അംഗീകാരത്തോടെ വിജയകുതിപ്പു തുടരുകയാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച്‌ മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൻ നേരത്ത് മയക്കം ഐഎഫ്എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button