CinemaLatest NewsNew ReleaseNEWS

അനശ്വര രാജന്റെ ‘മൈക്ക്’ ഒടിടി റിലീസിനൊരുങ്ങുന്നു

അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്ത ‘മൈക്ക്’ ഒടിടി റിലീസിന്. ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീമിംഗ് ആരംഭിക്കുക. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യ ഒഴികെ) എന്നിവിടങ്ങളില്‍. ഒക്ടോബര്‍ 21 മുതല്‍ സ്ട്രീമിങ് ആരംഭിക്കും

ജോൺ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിനു ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

Read Also:- സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ഒന്നിക്കുന്ന മദനോത്സവം ആരംഭിച്ചു

ഹൃദയം സിനിമയിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button