CinemaGeneralIndian CinemaLatest NewsMollywood

സുഹൃത്തുക്കളെ അവരിതാ ഒന്നിക്കുകയാണ്: ലിജോ – മോഹൻലാൽ ചിത്രം ഒഫിഷ്യല്‍ അനൗൺസ്മെന്റ് എത്തി

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. വ്യത്യസ്തമായ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. മോഹൻലാലിന്റെ മീശയും ലിജോ ജോസിന്റെ ബാഗും ആണ് പോസ്റ്ററിൽ ഉള്ളത്.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ ആദ്യ പ്രോജക്റ്റ് കൂടിയാണിത്. വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തത് മോഹന്‍ലാല്‍ ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നവെന്ന വാര്‍ത്ത സിനിമ പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും വൈറലായിരുന്നു.

‘പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം’, ഇങ്ങനെയാണ് സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് എന്ന് ഫേസ്ബുക്ക് പേജിൽ എഴുതിയത്.

Also Read: ‘ആഗ്രഹിക്കുക, അതിനായി ശ്രമിക്കുക, മറ്റു കുറുക്കുവഴികളില്ല’: ടൊവിനോ തോമസ്

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഗ്രാമയാണ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തിൽ എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button