CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ചതുരം’: ട്രെയ്‌ലർ പുറത്ത്

കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ നാലിന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ജാഫർ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന “മാംഗോ മുറി”; നവംബർ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങും

ഛായാഗ്രഹണം- പ്രദീഷ് വര്‍മ്മ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റര്‍- ദീപു ജോസഫ്, വസ്ത്രാലങ്കാരം- സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം- അഖില്‍ രാജ് ചിറയില്‍, മേക്കപ്പ്- അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- അംബ്രോ, ശബ്ദ രൂപകല്പന- വിക്കി, ശബ്ദ മിശ്രണം- എംആര്‍ രാജകൃഷ്ണന്‍, സ്റ്റില്‍സ്- ജിതിന്‍ മധു, പ്രൊമോഷന്‍സ്- പപ്പെറ്റ് മീഡിയ, ടൈറ്റില്‍- ഡിസൈന്‍ സീറോ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button