CinemaLatest NewsNew ReleaseNEWS

‘സ്ഫടികം’ റീമാസ്റ്ററിങ് പതിപ്പ് അവസാന പണിപ്പുരയിൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകളിൽ ഒന്നായ സ്ഫടികം വീണ്ടും എത്തുന്ന വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പാണ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. മോഹൻലാൽ അവതരിപ്പിച്ച ആടുതോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും വീണ്ടും സ്ക്രീനിൽ എത്തുന്നതിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

‘എന്നെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ. സ്‌ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന പാട്ട് റീമാസ്റ്റർ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി. അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ കമന്റുകളും കണ്ടു, സന്തോഷം.’

‘അത് ഏത് തരത്തിലുള്ള റീമാസ്റ്ററിങ് ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല. അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല. ഞാൻ കൂടി ഉൾപ്പെട്ട ജ്യോമെട്രിക്സ് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫെക്റ്റ് റീമാസ്റ്ററിങ് പ്രൊഡ്യൂസർ ആർ മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിലാണ്.

Read Also:- തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി

ചെന്നൈ, 4ഫ്രെയിം സൗണ്ട് കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും ത്രില്ലിംഗായുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു. സ്നേഹത്തോടെ ഭദ്രൻ’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button