CinemaGeneralLatest NewsNEWS

വിനീതിന്റെ കൈപിടിച്ച് ശ്രീനിവാസൻ: ഒരിടവേളയ്ക്ക് ശേഷം പ്രിയ നടൻ പൊതുവേദിയിൽ

ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ പൊതുവേദിയിലെത്തിയ സന്തോഷത്തിലാണ് ആരാധകർ. ശ്രീനിവാസൻ പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്. മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനും നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീനിവാസൻ.

കാറിൽ വന്നിറങ്ങിയ ശ്രീനിവാസനെ മകൻ വിനീത് കൈ പിടിച്ച് വിവാഹ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രിയ നടൻ പൊതുവേദിയിലെത്തിയ സന്തോഷത്തിലാണ് മലയാളികൾ ഇപ്പോൾ. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച് സിനിമ മേഖലയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നടൻ.

Read Also:- നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിൽ ‘സാറ്റർഡേ നൈറ്റ്‌’: നാളെ മുതൽ

അസുഖബാധിതനായ ശ്രീനിവാസനെ മാര്‍ച്ച് 30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശേഷം ഏപ്രിൽ 19ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button