CinemaLatest NewsNEWS

‘എന്നെ 17 മണിക്കൂര്‍ പണിയെടുപ്പിച്ചു കൊല്ലുന്നേ’: പൃഥ്വിരാജിനോട് പരാതിയുമായി ടൊവിനോ തോമസ്

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പ്രീ-വിഷ്വലൈസേഷന്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചും പൃഥ്വിരാജ് തന്നോട് പ്രതികരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജിതിൻ.

‘രാജുവേട്ടന്‍ വളരെ അപ്പ്‌ഡേറ്റഡാണ്. ഒരു മെസ്സേജ് അയക്കുമ്പോള്‍ അവിടുന്ന് റിപ്ലൈ വരുന്നത്, അദ്ദേഹത്തെ പോലൊരാള്‍ക്ക് നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസിലാവുക എന്നതെല്ലാം വലിയ കാര്യമാണ്. ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെ മേക്കപ്പ് ഇട്ടാലെ ടൊവിക്ക് ഷൂട്ടിംഗിന് തയ്യാറെടുക്കാന്‍ സാധിക്കൂ’.

‘ആറരയോടെ തങ്ങള്‍ ഷോട്ട് എടുത്തു. ഷൂട്ടിംഗ് തീരുന്നത് പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്കും. ഇതിനിടയില്‍ രാജുവേട്ടനോട് സംസാരിച്ച ടൊവി ‘എന്നെ 17 മണിക്കൂര്‍ പണിയെടുപ്പിച്ചു കൊല്ലുന്നേ’ എന്നായി’ സംവിധായകൻ പറയുന്നു. അതേസമയം, 3ഡിയിലാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. കൃതി ഷെട്ടിയാണ് നായിക.

Read Also:- കുറുക്കൻ ആരംഭിച്ചു

ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button