CinemaLatest NewsNEWS

അച്ഛൻ മോഡേൺ മെഡിസിനെതിരെ പറഞ്ഞതിന് ആളുകൾ എന്നെ ചീത്ത വിളിക്കുമായിരുന്നു: വിനീത് ശ്രീനിവാസൻ

അച്ഛൻ ആശുപത്രിയിലായിരുന്ന സമയത്ത് തനിക്കെതിരെ വിദ്വേഷ കമന്റുകൾ വന്നിട്ടുണ്ടെന്ന് നടൻ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തുന്നു. അച്ഛൻ മോഡേൺ മെഡിസിനെതിരെ പറഞ്ഞതിന് തന്നെ ആളുകൾ ചീത്ത വിളിക്കുന്നതെന്തിനാണെന്നും ആൾക്കാരൊക്കെ എന്താ ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന് വിചാരിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു.

‘അച്ഛന്റെ ആരോഗ്യം ബെറ്ററായി വരുന്നുണ്ട്. അടുത്ത മാസം ഷൂട്ടിന് പോകാൻ റെഡിയായി നിൽക്കുകയാണ്. ഞങ്ങളൊരുമിച്ചൊരു പടമുണ്ടാവും. കുറുക്കൻ എന്നാണ് സിനിമയുടെ പേര്. ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ടാവും. അച്ഛന്റെ ആരോഗ്യം സംബന്ധിച്ച് ഇപ്പോൾ നല്ല കമന്റുകളാണ് വരുന്നത്. നേരത്തെയൊക്കെ ഹോസ്പിറ്റലിലാവുന്ന സമയത്ത് മോഡേൺ മെഡിസിനെതിരെ പറഞ്ഞെന്നൊക്കെ പറഞ്ഞ് എന്നെ ആളുകൾ ചീത്ത വിളിക്കുമായിരുന്നു’.

‘ഞാൻ മോഡേൺ മെഡിസിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തിനാ പറയുന്നത്. അച്ഛനോട് പറഞ്ഞാൽ പോരേ. ആ സമയത്തൊക്കെ എനിക്ക് വിഷമം തോന്നിയിട്ടുണ്ടായിരുന്നു. ആൾക്കാരൊക്കെ എന്താ ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന് വിചാരിച്ചു’ വിനീത് പറഞ്ഞു.

Read Also:- അച്ഛൻ ആശുപത്രിയില്‍ കിടന്ന് ധ്യാനിന്റെ ഇന്റര്‍വ്യു കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു: വിനീത് ശ്രീനിവാസന്‍

അതേസമയം, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സാണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 11ന് പ്രദർശനത്തിനെത്തും. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button