BollywoodCinemaGeneralLatest NewsNEWS

ജീവനുംകൊണ്ട് പുറത്തേക്കോടുകയായിരുന്നു: ഭൂമികുലുക്കത്തിന്റെ അനുഭവം പറഞ്ഞ് നടൻ

ഭൂമികുലുക്കത്തിനിടെ വീട്ടില്‍ നിന്ന് പുറത്തുവന്നു

ഭൂമികുലുക്കത്തിന്റെ അനുഭവം പങ്കുവച്ചു ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍. ഭൂമികുലുക്കത്തിനിടെ ജീവനുംകൊണ്ട് വീടിന്റെ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നും പൈസയും കാര്‍ഡും എടുക്കാന്‍ മറന്നുപോയെന്നും സമൂഹമാധ്യമത്തിൽ താരം കുറിച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയെന്നും താരം പറഞ്ഞു.

read also: മെഗാസ്റ്റാർ മമ്മൂട്ടിയും നടിപ്പിൻ നായകൻ സൂര്യയും: കാതൽ സെറ്റിൽ സൂര്യയുടെ വിസിറ്റ്

ഇന്ന് പലര്‍ച്ചെയാണ് നേപ്പാളിലും ഇന്ത്യയിലെ ചില മേഖലകളിലും ഭൂമികുലുക്കമുണ്ടായത്. ഇതിനെക്കുറിച്ചാണ് താരം പറഞ്ഞത്.

‘ഭൂമികുലുക്കത്തിനിടെ വീട്ടില്‍ നിന്ന് പുറത്തുവന്നു. അബദ്ധത്തില്‍ വീട് പൂട്ടിപ്പോയി. കയ്യില്‍ പൈസയും കാര്‍ഡുമില്ലായിരുന്നു. പ്രിയ സുഹൃത്ത് ദിബങ് ഉണര്‍ന്നു, ഞങ്ങള്‍ക്ക് അഭയം തന്നും. അദ്ദേഹത്തിന്റെ ഗസ്റ്റ് റൂമിലാണ് ഉറങ്ങുന്നത്. ഉണര്‍ന്നതിനും ഫോണ്‍ അടിക്കുന്നത് കേട്ടതിനും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ’.- ആദില്‍ ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചു.

റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പടെ ആറു പേരാണ് മരിച്ചത്.

shortlink

Post Your Comments


Back to top button