BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

കശ്മീർ ഫയൽസിനു ശേഷം ‘ദി വാക്സിൻ വാർ’: സിനിമ പ്രഖ്യാപിച്ച് വിവേക് ​​അഗ്നിഹോത്രി

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം ആവിഷ്കരിച്ച ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. ‘ദി വാക്സിൻ വാർ’ എന്ന ചിത്രം 2023 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ 11 ഭാഷകളിലായി റിലീസ് ചെയ്യുമെന്ന് സംവിധായകൻ വ്യക്തമാക്കി. തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് വിവേക് ​​അഗ്നിഹോത്രി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

‘നിങ്ങൾ അറിയാത്ത ഒരു യുദ്ധത്തിന്റെ അവിശ്സനീയമായ യഥാർത്ഥ കഥ. അതിന്റെ ശാസ്ത്രവും ധൈര്യവും മഹത്തായ ഇന്ത്യൻ മൂല്യങ്ങളും കൊണ്ട് വിജയിച്ചു,’ ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം വിവേക് ​​അഗ്നിഹോത്രി കുറിച്ചു.

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല: നടി നമിത പ്രമോദ്

ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ 11 ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുന്നതെന്നും ഇത് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഒന്നായി സമന്വയിപ്പിക്കാൻ സഹായിക്കുന്നതിനുള്ള തങ്ങളുടെ എളിയ സംരംഭമാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. ഹിന്ദി, ഇംഗ്ലീഷ്, ബംഗ്ലാ, പഞ്ചാബി, ഭോജ്പുരി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button