GeneralHollywoodLatest NewsNEWS

നടിക്കും ഭര്‍ത്താവിനും നേര്‍ക്ക് വെടിവയ്പ്: വധശ്രമത്തില്‍ നിന്ന് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം

സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ നടിക്കും ഭര്‍ത്താവിനും നേര്‍ക്ക് വെടിവയ്പ്. യുഎസിലെ ലൊസാഞ്ചലസില്‍ യാത്ര ചെയ്യവെയാണ്‌ ഹോളിവുഡ് നടി ഡെനിസ് റിച്ചാര്‍ഡ്സിനും ഭര്‍ത്താവ് ആരോണ്‍ ഫൈപേര്‍സീനും നേരെ വധശ്രമമുണ്ടായത്. റോഡിലെ തര്‍ക്കമാണു വെടിവയ്പില്‍ കലാശിച്ചത്.

read also: സ്വപ്നത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന് അന്ന് ഞാന്‍ പറഞ്ഞ മറുപടിയാണ് ഈ നില്‍ക്കുന്നത്: സുരേഷ് ഗോപി

തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പാര്‍ക്ക് ചെയ്യാനായി നിര്‍ത്തിയപ്പോള്‍ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ പ്രെശ്നം ഉണ്ടാക്കുകയായിരുന്നു. മുന്നിലേക്കു കടക്കാന്‍ ശ്രമിച്ച വാഹനത്തെ ആരോണ്‍ കടത്തിവിടുകയും ചെയ്തു. എന്നാല്‍, വാഹനത്തിലുണ്ടായിരുന്നയാള്‍ ഡെനിസിന്റെ വാഹനത്തിനു നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ അക്രമി സ്ഥലംവിട്ടു

shortlink

Post Your Comments


Back to top button