CinemaLatest NewsNEWS

കൈതിയുടെ റീമേക്കുമായി അജയ് ദേവ്ഗൺ: ‘ഭോലാ’ മോഷൻ പോസ്റ്റർ പുറത്ത്

അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ദൃശ്യം 2ന്‍റെ വിജയത്തിനുശേഷം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഭോലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴില്‍ വന്‍ വിജയം നേടിയ കൈതിയുടെ റീമേക്ക് ആണ്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം.

Read Also:- ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ അന്ന ബെൻ നായികയാകുന്നു; അഞ്ച് സെന്റും സെലീനയും ചിത്രീകരണം ആരംഭിച്ചു

2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ടീസര്‍ നാളെ റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ദൃശ്യം 2 നേടുന്നത്. ഇന്ത്യയില്‍ മാത്രം 3,302 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button