CinemaLatest NewsNEWS

24 പുതുമുഖങ്ങളെ അണിനിരത്തി ‘ഹയ’ ഇന്നു മുതൽ

24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ റിലീസിനൊരുങ്ങുന്നു. ചിത്രം ഇന്ന് പ്രദർശനത്തിനെത്തും. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കുടുംബനാഥന്റെ വ്യത്യസ്ത റോളിൽ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് മനോജ് ഭാരതിയാണ്.

ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവ്വഹിച്ചിരിക്കുന്നു.

Read Also:- ‘നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്’ : ഹരീഷ് പേരടി

പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ, പ്രൊഡക്ഷൻ കോഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന, അസോസിയേറ്റ് ഡയറക്ടർ സുഗതൻ, കലാസംവിധാനം സാബുറാം, മേക്കപ്പ് ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ന്‍‍മെന്‍റ് കോർണർ,
പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button