GeneralLatest NewsNEWS

‘കൊവിഡ് സമയത്ത് സിനിമകൾക്കേറ്റ തിരിച്ചടി എന്നെ പിടിച്ചുലച്ചു, ആരോഗ്യം മോശമാവുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു’

ലോക്ക്ഡൗൺ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന വിഷാദാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്. കൊവിഡ് സമയത്ത് സിനിമകൾക്കേറ്റ തിരിച്ചടി തന്നെ പിടിച്ചുലച്ചുവെന്നും റീഹാബിലിറ്റേഷൻ സെന്ററിൽ പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ആരോഗ്യവും മോശമാവുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

‘ലോക്ക്ഡൗൺ കാരണം തന്റെ സിനിമയായ ‘ആൽമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്തി’ന്റെ ഷൂട്ടിംഗ് വൈകുകയും എന്റെ വെബ് സീരീസ് ‘താണ്ഡവ്’ ചില വിവാദങ്ങളിൽപ്പെടുകയും ചെയ്തു. ഈ സമയം ഞാൻ വ്യക്തിജീവിതത്തിൽ ഇരുണ്ട ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു’.

‘മൂന്ന് തവണ എനിക്ക് റീഹാബിലിറ്റേഷൻ സെന്ററിൽ പോകേണ്ടി വന്നു. ഇതിനിടയിൽ ആരോഗ്യവും മോശമാവുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് പതുക്കെ ആ അവസ്ഥ മാറി. എന്നിട്ടും ഞാൻ സിനിമകൾ ചെയ്തുകൊണ്ടിരുന്നു’.

Read Also:- ആളുകൾ ആമിറിനെ പെർഫെക്ഷനിസ്റ്റ് എന്ന് വിളിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്: രേവതി

‘ഞാൻ ‘ദോബാര’ നിർമ്മിച്ചു. എന്റെ മകൾക്ക് ട്രോളുകളും ബലാത്സംഗ ഭീഷണികളും നേരിട്ടു. അവൾക്ക് ആങ്സൈറ്റി അറ്റാക്ക് ഉണ്ടായി. അതിനാൽ, 2019ൽ ഞാൻ ട്വിറ്ററിൽ നിന്ന് ഇടവേളയെടുത്ത് പോർച്ചുഗലിലേക്ക് പോയി’ അനുരാഗ് കശ്യപ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button