CinemaLatest NewsNEWS

‘കാന്താര’യുടെ എല്ലാ ഷെഡ്യൂളും പൂര്‍ത്തിയായപ്പോഴേയ്ക്കും കുറച്ചാളുകളായി ഞങ്ങളുടെ ക്രൂ ചുരുങ്ങി: റിഷഭ് ഷെട്ടി

ഇന്ത്യൻ സിനിമയിലെ തന്നെ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘കാന്താര’. തിയേറ്ററുകളിലും ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീംമി​ഗ്. ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് സെപ്റ്റംബറിലാണ് പ്രദർശനത്തിനെത്തിയത്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടി. ഇതിന് പിന്നാലെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും തിയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ, കാന്താരയുടെ ഷൂട്ടിനിടയിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് റിഷഭ് ഷെട്ടി.

‘കാന്താര നിര്‍മ്മിക്കുമ്പോള്‍ ഇതിന്റെ വെല്ലുവിളികളെ കുറിച്ചല്ല ഞങ്ങള്‍ സംസാരിച്ചത്. എന്നാല്‍, ഇപ്പോള്‍ ആളുകള്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് കാന്താര നിര്‍മ്മിച്ചത്. 2021 സെപ്റ്റംബറിലായിരുന്നു ഷൂട്ട് തുടങ്ങിയത്. ഈ വര്‍ഷം സെപ്റ്റംബറിൽ സിനിമ റിലീസ് ചെയ്യുകയും ചെയ്തു’.

Read Also:- നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ച് നിര്‍മ്മാതാക്കള്‍

‘ഏകദേശം 96 ദിവസങ്ങളാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. അതില്‍ ഏകദേശം 55 ദിവസങ്ങളില്‍ 18 മണിക്കൂര്‍ ജോലി ചെയ്തു. രാത്രി മുഴുവന്‍ ഷൂട്ടിം​ഗ്. കാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ധാരാളം ക്രൂ അംഗങ്ങള്‍ സിനിമയില്‍ നിന്നും പിന്മാറുന്ന അവസ്ഥ ഉണ്ടായി. എല്ലാ ഷെഡ്യൂളും പൂര്‍ത്തിയായപ്പോഴേയ്ക്കും കുറച്ചാളുകളായി ഞങ്ങളുടെ ക്രൂ ചുരുങ്ങി’ റിഷഭ് ഷെട്ടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button