CinemaLatest NewsNEWS

‘അജയന്റെ രണ്ടാം മോഷണം’; ടൊവിനോ ചിത്രത്തിൽ കൃതി ഷെട്ടിയും

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, തെന്നിന്ത്യൻ നടി കൃതി ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് കൃതി ഷെട്ടി ടൊവിനോ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും സിനിമയിലെ നായികമാരാണ്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളാണിത്. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Read Also:- ഗോകുലം മൂവീസിൻ്റെ മോഡുലാർ ഷൂട്ടിംഗ്‌ ഫ്ലോർ ഒരുങ്ങുന്നു

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യുജിഎം പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടൊവിനോ കളരി അഭ്യസിച്ചിരുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീതം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button