GeneralLatest NewsMollywoodNEWS

‘ആര്‍ആര്‍ആര്‍’ ഇഷ്ടപ്പെടുന്നത് ഒരു സര്‍ക്കസ് ഇഷ്ടപ്പെടുന്നത് പോലെ, വിമർശനവുമായി ഡോണ്‍ പാലത്തറ

ഒരു ഇന്ത്യന്‍ സിനിമ സംസാരിക്കപ്പെടുന്നത് നല്ല കാര്യമാണ്

അമേരിക്കന്‍ സിനിമ പ്രേമികള്‍ ‘ആര്‍ആര്‍ആര്‍’ ഇഷ്ടപ്പെടുന്നത് ഒരു സര്‍ക്കസ് ഇഷ്ടപ്പെടുന്നത് പോലെ എന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ. ആര്‍ആര്‍ആറിനെ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തില്‍ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് ലഭിച്ച പശ്ചാത്തലത്തിലാണ് ഡോണിന്റെ പ്രതികരണം.

ആര്‍ആര്‍ആറിനെ ക്രിട്ടിക്സ് അവാര്‍ഡിനായി പരിഗണിച്ച അവര്‍ അമേരിക്കന്‍ സംവിധായകന്‍ മൈക്കല്‍ ബേയെ പുരസ്കാരത്തിനായി പരിഗണിക്കുമോ എന്നും ഡോണ്‍ ചോദിച്ചു

read also: ഞാൻ ഇപ്പോൾ മമ്മൂട്ടി ഫാനുമല്ലാ കെയ്താൻ ഫാനുമല്ല, അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോ മനസ്സിലായി: ഒമർ ലുലു

ഡോണ്‍ പാലത്തറയുടെ പോസ്റ്റ്

‘പാശ്ചാത്യ സിനിമാ പ്രേമികള്‍, പ്രത്യേകിച്ചും അമേരിക്കക്കാര്‍ ആര്‍ആര്‍ആറിനെ ഇത്രമാത്രം മികച്ചതായി കണക്കാക്കുന്നത് എന്തിനാകുമെന്നതില്‍ എന്‍്റെ ചിന്ത ഇതാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമകള്‍ക്ക് മേല്‍ വളരെ കുറഞ്ഞ അറിവും കാഴ്ചയുമാണ് ഉള്ളത്. അവര്‍ക്ക് ഇന്ത്യന്‍ സിനിമ എന്നാല്‍ ഒരു ഴോണര്‍ ആണ്. ഡാന്‍സും പാട്ടും രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ബന്ധവും (സ്വാന്തന്ത്ര്യ) സമരങ്ങളും ഉള്‍പ്പെടുന്ന കൃത്യമായ മാതൃകയില്‍ ഉള്ള ഇന്ത്യന്‍ സിനിമയാണ് അവര്‍ക്ക് ആര്‍ആര്‍ആര്‍.

ഒരു ഇന്ത്യന്‍ സിനിമ സംസാരിക്കപ്പെടുന്നത് നല്ല കാര്യമാണ്, എന്ന തങ്ങളുടെ പക്ഷപാതപരമായ ചിന്ത മറച്ചുവെക്കാന്‍ പോലും അവര്‍ മെനക്കെടുന്നില്ല എന്നതാണ് തമാശ. എന്നാല്‍ ഞാന്‍ കേള്‍ക്കുന്നത്, ‘നിങ്ങളുടെ സര്‍ക്കസ് ഞങ്ങളെ രസിപ്പിച്ചതില്‍ നന്ദിയുള്ളവരായിരിക്കുക, തുടര്‍ന്നും അത് ചെയ്യുക’ എന്നാണ്. ഇതേ ആളുകള്‍ മൈക്കല്‍ ബേയെ ക്രിട്ടിക്സ് അവാര്‍ഡിന് പരിഗണിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല, കാരണം അവര്‍ക്ക് അമേരിക്കയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ തീമുകള്‍ കൈകാര്യം ചെയ്യുന്ന മികച്ച ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്,’

shortlink

Related Articles

Post Your Comments


Back to top button