CinemaGeneralLatest NewsNEWS

ഒടിടിയിൽ വന്നപ്പോഴാണ് ചിത്രത്തിലെ പല കാര്യങ്ങളെ കുറിച്ചും ഞാന്‍ പോലും മനസിലാക്കുന്നത്: കുഞ്ചാക്കോ ബോബൻ

താൻ വലിയ സിനിമകളിൽ അഭിനയിക്കുന്നു എന്ന് കരുതി വലിയ സംഭവമാണെന്ന് കരുതരുതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ‘ന്നാ താൻ കേസ് കൊട്’ സിനിമയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ഉന്നയിച്ചാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒടിടിയിൽ പ്രദർശനത്തിനെത്തിയതിന് ശേഷമാണ് ചിത്രത്തിലെ പല കാര്യങ്ങളെ കുറിച്ചും താന്‍ മനസിലാക്കുന്നത് താരം പറഞ്ഞു.

‘നിങ്ങള്‍ക്കൊക്കെ എന്നെക്കുറിച്ച് ഇപ്പോള്‍ ഒരു തെറ്റിദ്ധാരണയുണ്ട്. ഞാന്‍ വലിയ വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വലിയ സംഭവമാണെന്ന് കരുതരുത്. സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിശാലമായ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ റിലീസ് കഴിഞ്ഞ്, പിന്നെ ഒടിടിയിൽ വന്നപ്പോഴാണ് ഇതിലെ പലകാര്യങ്ങളെ കുറിച്ചും ഞാന്‍ പോലും മനസിലാക്കുന്നത്’.

‘ഒടിടിയില്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ മിക്കവാറും പ്രിയയും മോനുമൊക്കെ വീട്ടിലിരുന്ന് ആ സിനിമ കാണുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ എന്നോട് ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ ഒരാളെ ടെമ്പോ ഇടിച്ചിട്ട് പോകുന്ന സീനുണ്ടായിരുന്നല്ലോ. ആ വണ്ടിയുടെ പുറകില്‍ ‘ഹാന്‍ഡ്‌സം’ എന്ന് എഴുതിയിട്ടുണ്ട്’.

‘സുന്ദരന്‍ എന്നാണ് അതിന് അര്‍ത്ഥം. സിനിമയില്‍ അത് ഉപയോഗിച്ചിരിക്കുന്നത് ഹാന്‍സ് വിൽക്കുന്നയാൾ എന്ന അര്‍ത്ഥത്തിലാണെന്ന് പ്രിയ പറയുമ്പോഴാണ് അറിയുന്നത്. അപ്പോള്‍ ഞാന്‍ പ്രിയയോട് ശരിക്കും അങ്ങനെ ആണോ എന്ന് ചോദിച്ചു. അതുപോലുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും കണ്ട് പഠിച്ച് വരുന്നതേയുള്ളു’.

Read Also:- ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും: നവാസുദ്ദീൻ സിദ്ദിഖി

‘ഇതിന്റെ ഉത്തരം എന്തായാലും ഞാന്‍ ഡയറക്ടറോട് ചോദിച്ച് മനസിലാക്കാം. ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും എന്നോട് ചോദിക്കരുത്. ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി എന്റെ കൈയില്‍ തന്നാല്‍ മതി. നിങ്ങള്‍ എന്നെ പബ്ലിക്കായി ഇങ്ങനെയിരുത്തി അപമാനിക്കരുത്’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button