BollywoodGeneralLatest NewsNEWS

മൂത്രമൊഴിക്കാന്‍ ഇറങ്ങിയ സ്ഥലത്ത് കവര്‍ച്ചക്കാര്‍ ഒളിച്ചു നിന്നത് എങ്ങനെ? നടിയുടെ മരണത്തിൽ ഭർത്താവിനെ ചോദ്യം ചെയ്യുന്നു

പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ്

കഴിഞ്ഞ ദിവസം കുടുംബ സമേതം യാത്ര നടത്തിയ ജാര്‍ഖണ്ഡ് ചലച്ചിത്രതാരം ഇഷാ ആല്യ കര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലെ ദുരൂഹത തേടി പൊലീസ്.

നടിയുടെ മരണത്തിൽ സിനിമ നിര്‍മാതാവും ഭര്‍ത്താവുമായ പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ് പറയുന്നു. പ്രകാശ് കുമാര്‍, 3 വയസ്സുകാരിയായ മകള്‍ക്കുമൊപ്പം റാഞ്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇഷാ ആല്യ എന്ന റിയ കുമാരി ആക്രമിക്കപ്പെട്ടത്.

read also: വ്യാ​ജ ക​രാ​ർ ച​മ​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസ്​:​​ പ്രതികൾക്ക്​ മുൻകൂർ ജാമ്യം

ഹൗറ ജില്ലയില്‍ ദേശീയപാതയിലുള്ള മഹിശ്രേഖ പാലത്തില്‍ പ്രകാശ് കുമാര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ മൊഴി. പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. എന്നാൽ, കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു. അക്രമികൾ കാറിനെ പിന്‍തുടര്‍ന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളും കാറും പോലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button