CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഭീഷ്മപര്‍വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ല, തന്നെ ടാർഗറ്റ് ചെയ്യുകയാണ്’

കൊച്ചി: ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ കേസ് എടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഭീഷ്മപര്‍വം, ലൂസിഫര്‍ തുടങ്ങി ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിന് മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെ ഗൂഢ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഒമര്‍ ലുലു പറഞ്ഞു.

‘സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എക്സൈസില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. ഈ വാര്‍ത്ത സത്യമാണോ എന്നും അറിയില്ല. ഇത് എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല. സമൂഹത്തില്‍ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. തന്നെ മനപൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്ന പോലെയാണ് തോന്നുന്നത്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്നാണ് കേള്‍ക്കുന്നത്. കോടതിയില്‍ വിശ്വാസമുണ്ട്,’ ഒമര്‍ ലുലു വ്യക്തമാക്കി. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ പുറത്തു വന്നപ്പോള്‍ അതിന് എതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമയും വന്നു. പിന്നെ എന്തിനാണ് തന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്? ഒമര്‍ ലുലു ചോദിച്ചു.

‘പ്രശ്‌നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല, പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കും’

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ എക്സൈസ് കേസ് എടുത്തെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു കംപ്ലീറ്റ് ഫണ്‍ ജോണറില്‍ എത്തുന്ന ചിത്രത്തില്‍ ഇര്‍ഷാദ് ആണ് നായകനായെത്തുന്നത്. വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ച് പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ അടക്കമുള്ള താരങ്ങള്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button