GeneralLatest NewsMollywoodNEWS

അയ്യൻ നിന്റെ കൂടെയാണ് അഭി: അഭിലാഷ് പിള്ളയ്‍ക്ക് ആശംസയുമായി ഉണ്ണിമുകുന്ദൻ

കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്‍പര്‍ശിച്ചിരിക്കുന്നു.

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘മാളികപ്പുറം’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നവാഗതനായ വിഷ്‍ണു ശശിശങ്കർ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ചിത്രത്തിന്റെ വിജയത്തിനിടയിൽ ജന്മദിനം ആഘോഷിക്കുന്ന അഭിലാഷ് പിള്ളയ്‍ക്ക് ആശംസ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

read also: ജയ തിരുത്തണം, തിരുത്തിയെ തിരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും: കുറിപ്പ്

താരത്തിന്റെ കുറിപ്പ്

പ്രിയപ്പെട്ട അഭി, സന്തോഷ ജന്മദിനം. നീ വളരേയെറെ അഭിമാനിക്കുന്നുണ്ടന്നും സന്തോഷത്തിലാണെന്നും ഇത് വളരെ സ്‍പെഷ്യല്‍ ആണെന്നും എനിക്ക് അറിയാം. അതേപോലും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്. കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്‍പര്‍ശിച്ചിരിക്കുന്നു. അയ്യൻ നിന്റെ കൂടെയാണ് അഭി. സഹോദരാ നിനക്ക് എല്ലാ ആശംസകളും. എല്ലാത്തിനും നന്ദി. നീ ഇല്ലാതെ ‘മാളികപ്പുറം’ എന്ന സിനിമ ഉണ്ടാകില്ല. വീണ്ടും ജന്മദിന ആശംസകള്‍ നേരുന്നു

shortlink

Related Articles

Post Your Comments


Back to top button