CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

കാത്തിരിപ്പിന് വിരാമം: വിജയ് ചിത്രം ‘വാരിസ്’ ട്രെയ്‌ലറിന് ഗംഭീര വരവേൽപ്പ്

ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ദളപതി ‘വിജയ്’ നായകനായെത്തുന്ന ‘വാരിസിന്റെ’ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജയ്‌ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റർടൈനറാണ് ചിത്രം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഡിസംബർ 24 ന് ചെന്നൈയിൽ വാരിസിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.

അച്ഛന്റെ മരണത്തെത്തുടർന്ന് വലിയ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്ജെ സൂര്യയും എത്തുന്നുണ്ട്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെഎല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button