CinemaLatest NewsNEWS

അദിവി ശേഷിന്റെ ‘ജി 2’ ഒരുങ്ങുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അദിവി ശേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ജി 2’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പ്രീ വിഷൻ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. തിയേറ്ററുകളിൽ തകർപ്പൻ വിജയം നേടിയ ‘ഗൂഢാചാരി’യുടെ തുടർച്ചയായിട്ടാണ് ‘ജി 2’ ഒരുക്കുന്നത്. തെലുങ്ക് സിനിമയിൽ ഒരു നാഴികകല്ലായുള്ള ചിത്രമായിരുന്നു അദിവി നായകനായി എത്തിയ ‘ഗൂഢാചാരി’. നടന്റെ അവസാനമായി ഇറങ്ങിയ ‘ഹിറ്റ് 2’വും വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്.

‘ഗൂഢാചാരി’യുടെ മുഴുവൻ കഥയും ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആയിരുന്നെങ്കിൽ, ‘ജി 2’ അന്തർദേശീയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ‘ഗൂഢാചാരി’ ആൽപ്സ് പർവതനിരകളിൽ അവസാനിച്ചിടത്ത് നിന്നാണ് ‘ഗൂഢാചാരി’യുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. നിരവധി പുതിയ കഥാപാത്രങ്ങൾ ഇതിനകം നിലവിലുള്ള സ്റ്റാർ കാസ്റ്റിനൊപ്പം ചേരുന്നു.

Read Also:- കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ: മോഹൻലാൽ

വിനയ് കുമാർ സിരിഗിനീടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കുന്നത് അദിവി ശേഷ് തന്നെയാണ്. വലിയ ബജറ്റിലൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രത്തിനായി മൂന്ന് ജനപ്രിയ പ്രൊഡക്ഷൻ ഹൗസുകൾ ആണ് ചേരുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button